ദോഹ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ ഖത്തറിൽ നടക്കുന്ന ഇസ്ലാമിക പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നു. ഖത്തർ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടികൾ സെപ്റ്റംബർ 19 മുതൽ 26 വരെ വിവിധ ദിവസങ്ങളിലായി നടക്കും.പ്രഭാഷണ പരിപാടികളുടെ വിശദാംശങ്ങൾ:
സെപ്റ്റംബർ 19, വെള്ളി: "ഖുർആൻ: ജീവിത മാർഗരേഖ" എന്ന വിഷയത്തിൽ ദോഹയിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ഓഡിറ്റോറിയത്തിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം നൗഷാദ് കാക്കവയൽ പ്രഭാഷണം നടത്തും. ......
ദോഹ: ബിർള പബ്ലിക് സ്കൂൾ, കിൻഡർഗാർട്ടൻ വിഭാഗത്തിൽ ലോക സാക്ഷരതാ ദിനം ആഘോഷിച്ചു. ജീവിതകാല പഠനത്തിനുള്ള അടിസ്ഥാനമാണ് സാക്ഷരത എന്ന സന്ദേശം മുൻനിർത്തിനടന്ന
ദിനാഘോഷത്തിൽ
വിദ്യാർത്ഥികൾ നിറങ്ങളാർന്ന വസ്ത്രധാരണത്തിലും അക്ഷരബാഡ്ജുകൾ ധരിച്ചും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളുടെ ആവേശം നിലനിർത്താൻ എനർജൈസർ ആക്ടിവിറ്റിയും സംഘടിപ്പിച്ചു. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ലക്കി ഡ്രോ സെപ്റ്റംബർ 25 നു നടക്കും. ......